തടി ഉപേക്ഷിക്കണോ... എങ്കില്‍ മടി ആദ്യം ഉപേക്ഷിക്കാം
എല്ലാവരും എപ്പോഴും പറയുന്ന ഒന്നാണ് തടി കുറക്കണം.. കുറക്കണം... എന്നാല്‍, ഇതിങ്ങനെ പറയുന്നതല്ലാതെ അതിനുവേണ്ടി നിങ്ങള്‍ പരിശ്രമിക്കാറുണ്ടോ... തടി കുറയ്ക്കുന്നത് അത്ര ഭീകരമായ ഒരു ടാസ്ക് അല്ല... ഈ ലോക്ക്ഡൗണും നിയന്ത്രണങ്ങളുമുള്ള ഈ കാലം അതിനുള്ള മികച്ച അവസരമായിരുന്നു.... പക്ഷേ, പലരും ഈ സമയത്ത് കൂടുതല്‍ 'മടിയന്മാരും തടിയന്മാരുമായി' എന്നുള്ളതാണ് സത്യം... എന്നാല്‍, ചിലര്‍... അവര്‍ ലക്ഷ്യത്തിലെത്തി... എങ്ങനെ... ലക്ഷ്യബോധം, സമര്‍പ്പണം, ആഗ്രഹം, ത്യാഗം ... അങ്ങനെ അവര്‍ സമയത്തെ വിലപിടിപ്പുള്ളതാക്കി മാറ്റി.... കൂടുതല്‍ വലിച്ചുവാരി കഴിച്ച് ഉറങ്ങുന്നതിന് പകരം 'ഒരു കംപ്ലീറ്റ് ബോഡി ട്രാന്സ്ഫൊര്മേഷന്' നടത്തി... ഇനി മടിയന്മാര്ക്കായി ഒരു കാര്യം... ഇനിയും വൈകിയിട്ടില്ല... ഇന്നാരംഭിക്കാം നിങ്ങള്‍ക്കും ... ഒരു വെയിറ്റ് ലോസ് ചലഞ്ച്....
എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം;
ലക്ഷ്യബോധത്തോടെ തന്നെ വേണം ഇതിനായി ഇറങ്ങാന്‍. എന്തുവന്നാലും പിന്തിരിയില്ലെന്ന വാശി... പൊണ്ണത്തടിയോട് ബൈ ബൈ പറയുന്നതിനൊപ്പം നമ്മള് ബൈ പറയുന്നത് ഒട്ടേറെ രോഗങ്ങളോടുമാണെന്ന് ഓര്‍ക്കുക. അതിനായി നല്ല ആഹാരശീലവും വ്യായാമവും പരിശീലിക്കുക. നിങ്ങള്‍ ഇപ്പോള്‍ കഴിക്കുന്ന ഭക്ഷണത്തെ ആദ്യം വിലയിരുത്തുക. അവയുടെ കാലറി എത്രയെന്ന് കണക്കാക്കുക. എന്തു കഴിക്കുന്നു എന്നതും എത്ര കഴിക്കുന്നു എന്നതും വളരെ പ്രധാനമാണ്. 1800 - 2000കാലറിക്ക് മുകളിലാണോ നിങ്ങള്‍ കഴിക്കുന്നത് എന്നു നോക്കുക.... എങ്കില്‍ കാലറി നമുക്ക് ആദ്യം കുറയ്ക്കാം... എന്നാല്‍, ഒറ്റയടിക്കല്ല... ഘട്ടം ഘട്ടമായി മാത്രം... അതാണ് ആരോഗ്യകരവും...
ഇനി എന്തു കഴിക്കുന്നു എന്നു നോക്കാം ... പുറത്തുനിന്നും ഭക്ഷണം ഒഴിവാക്കാം വറുത്തതും പൊരിച്ചതും അല്‍പ്പകാലത്തേക്ക് മാറ്റിനിര്‍ത്താം.... ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ശീലമാക്കുക. വളരെ പെട്ടെന്ന് റിസള്‍ട്ട് കിട്ടുന്ന രീതികള്‍ ഒഴിവാക്കി രണ്ടോ മൂന്നോ അതിലധികമോ മാസങ്ങളെടുത്ത് തടികുറയ്ക്കുകയാണ് എപ്പോഴും നല്ലത്. കഴിക്കുന്ന സമയവും പ്രധാനമാണ്... അത്താഴം മിനിമം 8 മണിക്കുള്ളില്‍ കഴിക്കുക. കഴിച്ചയുടനെ കിടക്കുന്നത് ഒട്ടും നല്ലതല്ല. ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് പോലെയുള്ള ഭക്ഷണശൈലികള്‍ വണ്ണം കുറയ്ക്കാന്‍ നമ്മെ ഏറെ സഹായിക്കും.
ചോറിന്റെ അളവ ഒന്നു കുറയ്ക്കാം.... പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ കൂട്ടാം... എന്നുവച്ച് ചിക്കന്‍, മുട്ട എന്നിവയൊന്നും ഒഴിവാക്കേണ്ട കാര്യമില്ല. എല്ലാം കഴിക്കണം. ധാരാളം വെള്ളം കുടിക്കുന്നത് വളരെ പ്രധാനമാണ്. ശാന്തമായ ഒരു മനസ്സാണ് ഇതിനെല്ലാമുപരി വേണ്ടത്. ലക്ഷ്യത്തെക്കുറിച്ച് മാത്രം ചിന്തിക്കുക... നിങ്ങളില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയാല്‍ നിങ്ങള്‍ ഹാപ്പിയാകും... അപ്പോള്‍ സ്വയം മോട്ടിവേറ്റ് ചെയ്ത് മുന്നേറുക. നിങ്ങളുടെ ലക്ഷ്യത്തിലെത്തും വരെ....